പീഡിപ്പിച്ച‌് ദൃശ്യങ്ങൾ പകർത്തി; സ്ഥാപന ഉടമ അറസ്റ്റിൽ

Woman-abuse
SHARE

കൊച്ചി ∙ പ്രണയം നടിച്ചു ജീവനക്കാരിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു. കലൂരിൽ സ്വകാര്യ വായ്പ ഇടപാടു സ്ഥാപനം നടത്തിയിരുന്ന തൃപ്പൂണിത്തുറ എരൂർ സ്വദേശി സെൽവരാജിനെയാണു (40) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിയായ യുവതിയെ വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണു പരാതി. പ്രതിയെ റിമാൻഡ് ചെയ്തു.

സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത്: കലൂരിൽ സെൽവരാജ് കഴിഞ്ഞ വർഷം ആരംഭിച്ച സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പീഡനത്തിന് ഇരയായ യുവതി. സ്ഥാപനത്തിൽ യുവതിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി. പിന്നീട് ബിസിനസ് കോൺഫറൻസുകൾ എന്ന വ്യാജേന വയനാട്ടിൽ ഉൾപ്പെടെ എത്തിച്ചു പീഡിപ്പിച്ചു.

ഇതിനിടെ വിവാഹിതയായ യുവതിയെ, ദൃശ്യങ്ങൾ പുറത്തു വിടുമെന്നു പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെട്ടു. സ്വർണം നൽകിയെങ്കിലും ഭീഷണി തുടർന്നതോടെയാണു യുവതി റൂറൽ പൊലീസിൽ പരാതി നൽകിയത്. തുടരന്വേഷണത്തിനു പരാതി കടവന്ത്ര പൊലീസിനു കൈമാറി. 

English Summary: Shop owner arrested in rape case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA