യോജിക്കാവുന്ന വിഷയങ്ങളിൽ ജോസുമായി സഹകരിക്കാം: പി.ജെ.ജോസഫ്

pj-joseph-3
പി.ജെ. ജോസഫ്
SHARE

തിരുവനന്തപുരം ∙ യോജിക്കാവുന്ന വിഷയങ്ങളിൽ ജോസ് കെ.മാണിയുടെ കേരള കോൺഗ്രസുമായി(എം) സഹകരിക്കാമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്. അങ്ങനെ യോജിക്കുന്ന മാനസികാവസ്ഥ വന്നാൽ മറ്റു കാര്യങ്ങളിൽ മാറ്റം വരുമെന്നും സഹകരണത്തിന്റെ വഴികൾ പൂർണമായി അടഞ്ഞിട്ടില്ലെന്നും മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ ജോസഫ് പറഞ്ഞു. രണ്ടു മുന്നണികളിൽ നിൽക്കുന്നത് അതിന് ഒരു തടസ്സമല്ല.

ഇടുക്കിയിലെ പട്ടയ പ്രശ്നം, കാർഷികോൽപന്നങ്ങൾക്കു മിനിമം താങ്ങുവില തുടങ്ങിയ കേരള കോൺഗ്രസുകൾ പൊതുവായ നിലപാട് എടുക്കേണ്ട വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കാവുന്നതാണ്. മറ്റു കാര്യങ്ങൾ ഇപ്പോൾ ആലോചിക്കാറായിട്ടില്ല.കേരള കോൺഗ്രസുകളുടെ പുനരേകീകരണ സാധ്യതയും ജോസഫ് തള്ളിയില്ല. ‘കാർഷിക മേഖലയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന പാ‍ർട്ടിയാണു കേരള കോൺഗ്രസ്.ആ മേഖലയ്ക്കു വേണ്ടി നിൽക്കുന്നവർ ഒന്നിച്ചു നിൽക്കുന്നതു തന്നെയാണു ഗുണകരം.’– ജോസഫ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റേത് ഗൗരവത്തോടെയുള്ള സമീപനം ആയിരുന്നില്ലെന്നു ജോസഫ് കുറ്റപ്പെടുത്തി. എൽഡിഎഫ് മാറി യുഡിഎഫ് സ്വയം വന്നോളും എന്ന അലംഭാവത്തോടെയുള്ള പ്രവർത്തനമാണ് പല മണ്ഡലങ്ങളിലും കോൺഗ്രസ് നടത്തിയത്. ഈ അലസ സമീപനം ഫ്രാൻസിസ് ജോർജ് മത്സരിച്ച ഇടുക്കി അടക്കമുള്ള തങ്ങളുടെ മണ്ഡലങ്ങളെ ബാധിച്ചു. 

ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സാന്നിധ്യം അടുത്ത യുഡിഎഫ് നേതൃയോഗത്തിന് ഉറപ്പാക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. താഴെത്തട്ടിലേക്ക് യുഡിഎഫിന്റെ സന്ദേശവും പ്രവർത്തനവും എത്തുന്നില്ലെന്ന വീഴ്ച തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തയാറാകുന്നുണ്ടെന്നും ജോസഫ് പറ‍ഞ്ഞു.

English Summary: PJ Joseph on join hands with Jose K Mani

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA