ADVERTISEMENT

തിരുവനന്തപുരം ∙ ചാൻസലർ പദവിയെച്ചൊല്ലി സർക്കാരുമായുള്ള പ്രശ്നത്തിന് അയവു വന്നെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലറുടെ ജോലികൾ നിർവഹിച്ചു തുടങ്ങിയില്ല.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനെതിരെ ഹൈക്കോടതിയിലുള്ള കേസിൽ ചാൻസലർക്കു വേണ്ടി അഭിഭാഷകനെ നിയോഗിച്ചതു മാത്രമാണ് ചാൻസലർ എന്ന നിലയിൽ കഴിഞ്ഞ ആറ് ആഴ്ചയ്ക്കിടെ അദ്ദേഹം ചെയ്ത ഏക ജോലി. സർവകലാശാലയുമായി ബന്ധപ്പെട്ട ഫയലുകൾ എത്തുമ്പോൾ അദ്ദേഹം വീണ്ടും ഈ ജോലി ചെയ്തു തുടങ്ങുമോ എന്നു വ്യക്തമാകും. കണ്ണൂർ വിസി നിയമനം സംബന്ധിച്ച കേസിൽ തീർപ്പാകുന്നതു വരെ ചാൻസലർ ജോലിയിൽ നിന്ന് അദ്ദേഹം വിട്ടു നിൽക്കാനും സാധ്യതയുണ്ട്. 

English Summary: Governor keeps silence on taking over chancellor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com