ADVERTISEMENT

കോട്ടയം∙  സിപിഎം നേതാക്കൻമാർ ജനങ്ങളുടെയിടയിൽ കോവിഡ് പടർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. കോവിഡിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സർക്കാർ പറയുമ്പോഴും നിർദേശങ്ങൾ കാറ്റിൽ പറത്തി സിപിഎം ജില്ലാ സമ്മേളനങ്ങൾ തുടരുകയാണ്. 

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി ഉൾപ്പെടെയുള്ള അഞ്ച് എംഎൽഎമാർക്ക് കോവിഡ് ബാധിച്ചിരുന്നു. സമ്മേളനത്തിലുണ്ടായിരുന്ന വേറെയും നൂറുകണക്കിനു പേർ കോവിഡ് ബാധിതരായിട്ടുണ്ട്. അവർക്കൊപ്പം സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൻമാർ ഐസലേഷനിൽ പോകുന്നതിനു പകരം അവർ  ജില്ലകളിലെ സമ്മേളനങ്ങളിൽ പങ്കെടുക്കുകയാണ്. സിപിഎം ജനങ്ങളെ കൊഞ്ഞനംകുത്തി കാണിക്കുകയാണ്. 

അൻപതു പേരിൽ കൂടുതൽ ഒരു സ്ഥലത്തും പാടില്ല എന്നു കൃത്യമായ സർക്കാർ നിർദേശമുള്ളപ്പോഴാണ് 500 പേരോളം ജില്ലതോറും ഒത്തുകൂടുന്നത്. 

സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിർദേശങ്ങൾക്കു വിരുദ്ധമായി കോൺഗ്രസ് ഒരു പരിപാടിയും നടത്തുന്നില്ല. അങ്ങനെ ഉണ്ടായാൽ അവർക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: CPM leaders spreading covid alleges V.D. Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com