ADVERTISEMENT

തൃശൂർ ∙ കൂട്ടം കൂടരുത് എന്നു പറഞ്ഞ് ഫെയ്സ് ബുക്ക്പോസ്റ്റ് ഇട്ട കലക്ടർ, കൂട്ടമായി കമന്റുകൾ വന്നപ്പോൾ കമന്റ് ബോക്സ് ഓഫ് ആക്കി. ‘കൂട്ടം കുറച്ചാൽ നേട്ടം കൂടും’ എന്ന പോസ്റ്റർ ഉച്ചയോടെയാണ് കലക്ടർ ഹരിത വി. കുമാറിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ ഇതിനു താഴെ പരിഹാസ കമന്റുകൾ നിറഞ്ഞപ്പോഴാണ് കമന്റ് ബോക്സ് ഓഫ് ആക്കിയത്. 258 കമന്റുകൾ വന്നതിൽ ഏറെയും ഇൻഡോർ സ്റ്റേഡിയത്തിൽ സിപിഎം സമ്മേളനം നടക്കുന്നതിനെ പരാമർശിച്ചുള്ളവയായിരുന്നു.

പോസ്റ്റുമായി ഇൻഡോർ സ്റ്റേഡിയത്തിൽ പോകൂ, ഇൻഡോർ സ്റ്റേഡിയത്തിൽ ചിലർ കൂട്ടം കൂടി നേട്ടം ഇല്ലാതാക്കാൻ ശ്രമിക്കുന്നു, തിരുവാതിരക്കളിക്കായി കൂട്ടം കൂടുന്നതുകൊണ്ടു കുഴപ്പമുണ്ടോ എന്നിങ്ങനെ പോകുന്നു കമന്റുകൾ. അവധിയിൽ പ്രവേശിക്കാറായോ എന്ന ചോദ്യവും ഉയർത്തിയിട്ടുണ്ട് ചിലർ. 

English Summary: Troll against Trissur collector facebook post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com