ADVERTISEMENT

മള്ളിയൂർ∙ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 101ാം ജയന്തി ആഘോഷത്തിനും പത്താമത് അഖില ഭാരത ഭാഗവതാമൃത സത്രത്തിനും മഹാഗണപതി ക്ഷേത്രത്തിൽ തുടക്കമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈൻ ആയാണ് ചടങ്ങുകൾ. 

തൃശൂർ നടുവിൽമഠം അച്യുതഭാരതി സ്വാമിയാരും വെൺമണി കൃഷ്ണൻ നമ്പൂതിരിയും ചേർന്ന് ഭാഗവതാമൃത സത്രം ഉദ്ഘാടനം ചെയ്തു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് മുഖ്യ യജ്ഞാചാര്യൻ. വെൺമണി കൃഷ്ണൻ നമ്പൂതിരി, പുല്ലൂർ മഠം രാമൻ നമ്പൂതിരി, മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി, ഗുരുവായൂർ രാധാകൃഷ്ണ അയ്യർ എന്നിവരാണ് ആചാര്യന്മാർ. 

ഭാഗവതഹംസം ജയന്തി ദിനമായ ഫെബ്രുവരി 2നു സമാപിക്കും. പ്രവേശനത്തിനു നിയന്ത്രണം ഉണ്ടായിരിക്കും. പ്രധാന ചടങ്ങുകൾ, പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവ Malliyoor ഫെയ്സ്ബുക് പേജിലും യുട്യൂബ് ചാനലിലും തത്സമയം ലഭ്യമാക്കുന്നുണ്ട്. ഫെബ്രുവരി 2നു 11.30നു ജയന്തി സമ്മേളനം നടക്കും.

Content highlights: Malliyoor Bhagavathamrutha sathram, Malliyoor Ganapathy Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com