ADVERTISEMENT

മറയൂർ ∙ മറയൂരിനു സമീപം പള്ളാനാട് മംഗളംപാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. മംഗളംപാറ സ്വദേശി ദുരൈരാജാണ് (58) കൊല്ലപ്പെട്ടത്. ടൗണിലെത്തി വീട്ടുസാധനങ്ങളും ഭക്ഷണവും വാങ്ങി വീട്ടിലേക്കു മടങ്ങുംവഴി ഉച്ചയ്ക്ക് രണ്ടിന് കൃഷിയിടത്തിലാണ് കാട്ടുപോത്ത് ആക്രമിച്ചത്.

പള്ളനാട് മേഖലയിൽ സ്ഥിരം സാന്നിധ്യമായ കാട്ടുപോത്തിനെ തുരത്തുന്നതിനു നടപടി വനംവകുപ്പ് സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മൃതദേഹം നീക്കുന്നത് നാട്ടുകാരും ബന്ധുക്കളും തടഞ്ഞു. ഡിഎഫ്ഒ സ്ഥലത്തെത്തിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഭാര്യ: പൗർണമി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി നാളെ സംസ്കരിക്കും.

English Summary: Bison attack, farmer succumbed to injuries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com