തിരുവനന്തപുരം ∙ കോവിഡ് വ്യാപനം അവഗണിച്ച് ഇന്നു നടത്താനിരുന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പു മാറ്റിവയ്ക്കാൻ കേരള സർവകലാശാല തീരുമാനിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനു വിധേയമായി തിരഞ്ഞെടുപ്പു മാറ്റിവയ്ക്കുകയാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സർവകലാശാലാ അധികൃതർ പറഞ്ഞു. കേരള സർവകലാശാലയ്ക്കു കീഴിലുള്ള തിരുവനന്തപുരം ജില്ലയെ കോവിഡ് വ്യാപനത്തിന്റെ സി വിഭാഗത്തിലേക്കു മാറ്റാൻ ഇന്നലെ കൂടിയ അവലോകന യോഗം തീരുമാനിച്ചിരുന്നു.
English Summary: Covid : Kerala University college polls postponed