ADVERTISEMENT

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവാദ തിരുവാതിരക്കളിയിൽ മുഖ്യമന്ത്രിയെ സ്തുതിച്ചുള്ള പാട്ട് പാർട്ടി സംസ്ഥാന, ജില്ലാ കമ്മിറ്റികൾ അംഗീകരിച്ചതല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. സമ്മേളനങ്ങളുടെ ഭാഗമായും മറ്റും സംഘടിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ എല്ലാം പാർട്ടി പരിശോധിച്ച് അംഗീകരിക്കുന്ന നിലയില്ല. ചില വ്യക്തികളെക്കുറിച്ചോക്കെ പാട്ടുകൾ വരാറുണ്ടല്ലോ. അങ്ങനെ സംഭവിച്ചതാണ്. ആ സന്ദർഭത്തിൽ അതു പാടില്ലായിരുന്നുവെന്നു പാർട്ടി വ്യക്തമാക്കിക്കഴിഞ്ഞു. ചെയ്ത നടപടി തെറ്റാണ് എന്നു പറയുന്നതുതന്നെ തിരുത്തൽ പ്രക്രിയയാണ്. അത് ആവർത്തിക്കാൻ പാടില്ല എന്നാണ്  അർഥം.

മുഖ്യമന്ത്രിയെ സ്തുതിച്ച തിരുവാതിരക്കളിയും പി.ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജ വിവാദവും തമ്മിൽ ബന്ധമില്ലെന്ന് കോടിയേരി പറഞ്ഞു. പി.ജെ.ആർമിയെ തള്ളിപ്പറഞ്ഞില്ല എന്നതായിരുന്നു അന്നത്തെ പ്രശ്നം. അത് അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പേജിൽ വന്നതാണ് പാർട്ടി ചൂണ്ടിക്കാണിച്ചതെന്നു കോടിയേരി പറഞ്ഞു.

English Summary: Kodiyeri Balakrishnan on CPM Thiruvathira

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com