ADVERTISEMENT

ഏറ്റുമാനൂർ ∙ പേരൂർ പുളിമൂട് ജംക്‌ഷനിൽ എസ്ബിഐയുടെ സിഡിഎം കം എടിഎം കൗണ്ടർ കുത്തിപ്പൊളിച്ച് മോഷണശ്രമം. നോട്ടുകൾ സൂക്ഷിച്ചിരുന്ന ട്രേ തുറക്കാൻ കഴിയാത്തതിനാൽ പണം അപഹരിക്കാൻ കഴിഞ്ഞില്ല. മോഷണശ്രമം കൗണ്ടറിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

ഞായറാഴ്ച പുലർച്ചെയാണ് സംഭവമെന്നു പൊലീസ് പറഞ്ഞു. പുലർച്ചെ 2.37നും 2.42നും മധ്യേയാണ് മോഷ്ടാവ് കൗണ്ടറിനുള്ളിൽ പ്രവേശിച്ചത്. എടിഎം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ നിരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ബാഗ് പിറകിൽ തൂക്കി നീലത്തൊപ്പിയും മാസ്ക്കും ധരിച്ച് മുടി പറ്റെ വെട്ടിയ യുവാവ് എടിഎമ്മിലേക്കു കയറി തിരികെ പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പുലർച്ചെ കൗണ്ടർ തുറന്നുകിടക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇൻസ്പെക്ടർ സി.ആർ. രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി .

കൗണ്ടറിനുള്ളിൽ നിന്നു കമ്പിപ്പാര പൊലീസിനു ലഭിച്ചു. കൗണ്ടറിൽ നിന്നു മണം പിടിച്ച പൊലീസ് നായ തൊട്ടടുത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിലേക്കാണ് ആദ്യം ഓടിക്കയറിയത്. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

English Summary: ATM theft attempt at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com