ADVERTISEMENT

തിരുവനന്തപുരം ∙ റിസർവ് വനത്തിനകത്ത് അതിക്രമിച്ചു കയറിയതിനു പാലക്കാട് മലമ്പുഴ സ്വദേശി ആർ.ബാബുവിനും കൂട്ടർക്കു‍മെതിരെ കേസെടു‍ക്കേണ്ടെന്ന് ആദ്യം പറഞ്ഞ മന്ത്രി എ.കെ.ശശീന്ദ്രൻ നിലപാടു മാറ്റിയതു നിയമക്കുരുക്കാകുമോയെന്ന അപകടം മണ‍ത്ത്. കേസെടുത്തില്ലെങ്കിൽ കോടതി കയറുമെന്നു നിയമ വിദഗ്ധരും ഉന്നത വനം ഉദ്യോഗസ്ഥരും ഉപദേശിച്ചതോടെയാണു മന്ത്രി മലക്കം മറിഞ്ഞത്.

കേസ് എടുക്കില്ലെന്ന മന്ത്രിയുടെ നിലപാടിനെതിരെ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി പരസ്യമായി രംഗത്തുവന്നിരുന്നു. ബാബുവിനും കൂട്ടർക്കു‍മെതിരെ കേസെടുത്തില്ലെങ്കിൽ ഭാവിയിൽ അത്തരം സംഭവങ്ങൾക്കും നിയമപ്രശ്നങ്ങൾക്കും ഇടയാക്കുമെന്നും മന്ത്രി കുടുങ്ങു‍മെന്നും വനം ഇന്റലിജൻസും മുന്നറിയിപ്പു നൽകിയതായി സൂചനയുണ്ട്.

ഇതിനിടെ, കഴിഞ്ഞ ദിവസം പ്രദേശവാസിയായ മറ്റൊരാൾ മലയിൽ കയറിയതും ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയായി. ബാബുവും സംഘവും വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയതു വനംവകുപ്പിന്റെ സുരക്ഷാ വീഴ്ചയാണെന്നും ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും സാധ്യതയുണ്ട്.

English Summary: Why Minister AK Saseendran Changed his stand on Babu issue? An Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com