പാർട്ടി നേതൃത്വത്തെ വിമർശിച്ചത് തെറ്റായിപ്പോയെന്ന് യു.പ്രതിഭ

HIGHLIGHTS
  • സിപിഎം സംസ്ഥാന കമ്മിറ്റിക്ക് കത്തു നൽകി എംഎൽഎ
1248-u-prathibha
SHARE

ആലപ്പുഴ ∙ ഫെയ്സ്ബുക് കുറിപ്പിൽ പാർട്ടി നേതൃത്വത്തെ വിമർശിച്ചതു തെറ്റായിപ്പോയെന്നു കാണിച്ച് യു.പ്രതിഭ എംഎൽഎ സിപിഎം സംസ്ഥാന കമ്മിറ്റിക്ക് കത്തു നൽകി. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരു അഭിമുഖത്തിൽ‍ സ്ഥിരീകരിച്ചു. ബാക്കി കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി. 

ഇത്തരം അഭിപ്രായങ്ങൾ പരസ്യമായി പറയാൻ പാർട്ടി അംഗത്തിന് അവകാശമില്ലെന്നും അത്തരം തെറ്റുണ്ടായാൽ തിരുത്തിക്കുകയാണ് പാർട്ടി രീതിയെന്നും കോടിയേരി പറഞ്ഞു. ഇതേ നിലപാട് നേരത്തേ പാർട്ടി ജില്ലാ സെക്രട്ടറി ആർ.നാസറും അറിയിച്ചിരുന്നു. ജില്ലാ സെക്രട്ടറി പ്രതിഭയോട് വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ്, തെറ്റുപറ്റിയെന്ന‌ു പ്രതിഭ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്. 

English Summary: U. Prathibha writes to cpm state leadership saying criticising party was a fault from her side

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS