ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടു വർഷത്തെ കോവിഡ് നിയന്ത്ര‌‌‌‌‌‌‌‌ണങ്ങൾക്കു ശേഷം സംസ്ഥാനം ഏറെ‌ക്കുറെ സാധാരണ നിലയിലേക്കു മടങ്ങുന്നു. മാസ്ക്കും അകലം പാലിക്കലുമായിരിക്കും ഇനി പ്രധാന നിയന്ത്രണങ്ങൾ.

സംസ്ഥാനത്ത് ‌എല്ലാ പൊതുപരിപാടികളിലും 1500 പേരെ പങ്കെടുപ്പിക്കാൻ കലക്ടർമാർക്ക് അനുമതി നൽകുന്നത് ഉൾപ്പെടെ ഇളവുകൾ നൽകി സർക്കാർ ഉത്തരവിറക്കി. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ അകലം പാലിക്കണം. ഇളവുകൾ പ്രാബല്യത്തിലായി.

∙ തിയറ്ററുകളിൽ 100% സീറ്റിൽ ആളെ ഇരുത്താം.

∙ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മറ്റു ഭക്ഷണശാലകൾ, ബാറുകൾ, ക്ലബുകൾ എന്നിവിടങ്ങളിലും 100% ആളാകാം.

∙ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ഓഫിസുകളിലെയും യോഗങ്ങളും പരിശീലന പരിപാടികളും  ആവശ്യമെങ്കിൽ നേരിട്ടും നടത്താം. ‌

∙ ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ‌ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ‌ഏർപ്പെടുത്തുന്ന നടപടി നിർത്തലാക്കി.

പരിപാടികൾ മാസ്ക്കും അകലവും സാനിറ്റൈസർ ഉപയോഗവും ഉൾപ്പെടെയുള്ള കോവിഡ് നിബന്ധനകൾ പാലിച്ചു മാത്രമേ നടത്താവൂ എന്നും ഉത്തരവിൽ വ്യക്തമാക്കി.

English Summary: Covid restrictions lifted in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com