ADVERTISEMENT

കിഴക്കമ്പലം (കൊച്ചി) ∙ കഴിഞ്ഞ ക്രിസ്മസ് രാത്രിയിലുണ്ടായ അക്രമ സംഭവത്തിൽ അറസ്റ്റിലായ 174 പേരിൽ കോടതി ജാമ്യം അനുവദിച്ച 123 തൊഴിലാളികളെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ കിറ്റെക്‌സ് കമ്പനി തീരുമാനിച്ചു. കഴിഞ്ഞ ആഴ്ചയാണു പൊലീസ് ബന്ധപ്പെട്ട കേസുകളിൽ അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. 

ഇതിൽ 123 പേർക്കെതിരെ ഗുരുതരമല്ലാത്ത വകുപ്പുകളാണു ചുമത്തിയിരിക്കുന്നതെന്നും കൂടാതെ ജാമ്യം ലഭിച്ച തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ദയനീയ സാഹചര്യം നേരിട്ടു ബോധ്യമായ സാഹചര്യത്തിലാണു തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചതെന്നും മാനേജിങ് ഡയറക്ടർ സാബു എം.ജേക്കബ് പറഞ്ഞു. തിരികെ ജോലിയിൽ പ്രവേശിക്കുന്ന തൊഴിലാളികൾക്ക് ഓരോരുത്തർക്കും 2000 രൂപയും അവരുടെ കുടുംബങ്ങൾക്ക് 10000 രൂപ വീതവും ധന സഹായം നൽകും. 

തിരികെ ജോലിയിൽ പ്രവേശിക്കുന്ന 123 പേരിൽ കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി പിന്നീടു ശിക്ഷ വിധിക്കുന്ന സാഹചര്യത്തിൽ നിയമപരമായ നടപടികൾ സ്വീകരിച്ച് ജോലിയിൽനിന്നു പിരിച്ചുവിടുന്നതടക്കമുള്ള തീരുമാനങ്ങളെടുക്കും. നിരപരാധികളായ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു കമ്പനി വ്യക്തമാക്കിയതാണെന്നും ഇക്കാര്യം കോടതിക്കു കൂടി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് 123 തൊഴിലാളികൾക്കു ജാമ്യം ലഭിച്ചതെന്നും സാബു എം.ജേക്കബ് പറഞ്ഞു.

 

English Summary: Kitex employees those remanded to join in company 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com