ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസിന്റെ ആധുനികവൽക്കരണത്തിന്‌ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പദ്ധതികൾ നടപ്പിലാക്കും. സേനാംഗങ്ങളുടെ കാര്യശേഷി വർധിപ്പിക്കുകയും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയ‌ുമാണു ലക്ഷ്യം. വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 149.47 കോടി രൂപ വകയിരുത്തി. 

∙ പോക്സോ കേസുകൾ തീർ‌പ്പാക്കുന്നതിന് നിലവിലുള്ള 28 കോടതികൾക്കു പുറമേ 28 പുതിയ അതിവേഗ കോടതികൾ കൂടി തുടങ്ങുന്നു. ഇതിനായി 8.5 കോടി രൂപ.

∙ ഫയർഫോഴ്സിന്റെ ആധുനികവൽക്കരണത്തിന് 77 കോടി രൂപ. ഇതിൽ 72.5 കോടിയും ഉപകരണങ്ങൾ വാങ്ങുന്നതിനാണ്.

∙ ജയിലുകളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും 13 കോടി രൂപ. തടവുകാരുടെ മാനസാന്തരത്തിനും പുനരധിവാസത്തിനും ഉതകുന്ന രീതിയിൽ തൊഴിലധിഷ്ഠിത പരിശീലന പരിപാടികളും മറ്റു ക്ഷേമ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിന് 8 കോടി.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com