ADVERTISEMENT

തിരുവനന്തപുരം ∙ സ്റ്റാർട്ടപ് മേഖലയ്ക്കു കരുത്തു പകർന്ന് ബജറ്റ്. കേരള സ്റ്റാർട്ടപ് മിഷന് 90.52 കോടി രൂപ നീക്കിവച്ചതു കൂടാതെ, സ്റ്റാർട്ടപ്പുകളുടെ നിർമാണ പ്രവർത്തനത്തിനായി 6.5 കോടി രൂപയും വകയിരുത്തി. സ്റ്റാർട്ടപ്പുകൾക്കു സർക്കാർ വിപണി നൽകും. ഇതിനായി സ്റ്റോർ പർച്ചേസ് മാനുവലിൽ മാറ്റം വരുത്തും. സ്റ്റാർട്ടപ് ഉൽപന്നങ്ങൾ വാങ്ങാൻ സ്റ്റോർ പർച്ചേസ് വകുപ്പിനു കീഴിൽ വെബ് പോർട്ടൽ വികസിപ്പിക്കും. 

∙ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയുടെ കീഴിൽ ഈ സാമ്പത്തിക വർഷം കുറഞ്ഞതു 100 സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കുമായി ഒരു അപേക്ഷകന് 2 കോടി രൂപ വീതം കെഎസ്ഐഡിസി വഴി സാമ്പത്തിക സഹായം നൽകും. ഈ പദ്ധതിക്കു 3 % പലിശയിളവ് നൽകുന്നതിന് 6 കോടി രൂപയുണ്ട്.

∙ സ്റ്റാർട്ടപ്പുകൾക്ക് ഗ്രീൻ ഷൂ മാതൃകയിൽ 250 കോടി രൂപയുടെ സംരംഭക മൂലധന ഫണ്ട് സ്വരൂപിക്കും. സംരംഭങ്ങളുടെ വിപണിമൂല്യം പെട്ടെന്നു കുറഞ്ഞാൽ ഓഹരികൾ കമ്പനിക്കു തന്നെ സ്വയം വാങ്ങാൻ സൗകര്യം ഒരുക്കുന്നതാണു ഗ്രീൻ ഷൂ മാതൃക.

∙ കൊച്ചി ടെക്നോളജി ഇന്നവേഷൻ സോണിന് 20 കോടി

യുവ സംരംഭകത്വ വികസന പദ്ധതിക്ക് 70.52 കോടി

∙ സർവകലാശാലാ ക്യാംപസുകളിൽ സ്റ്റാർട്ടപ്, ഇൻക്യുബേഷൻ കേന്ദ്രങ്ങൾ

∙ കൃഷി, ഭക്ഷ്യസംസ്കരണം, ആരോഗ്യം, ഹാർഡ്‌വെയർ ഉൽപാദനം, സ്പേസ് ടെക്നോളജി എന്നീ രീതിയിൽ പ്രത്യേകമായ ഫണ്ട് ഓഫ് ഫണ്ട് രൂപീകരിക്കുന്നതിന് 20 കോടി

∙ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തന മൂലധനത്തിനു പുതിയ പദ്ധതി ആവിഷ്കരിക്കും. കെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക് എന്നിവയുടെ സഹകരണത്തിൽ ലളിതമായ വ്യവസ്ഥകളോടെ തുക അനുവദിക്കും.

∙ ‘‘സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്കു ശക്തി പകരുന്നതാണു ബജറ്റ് പ്രഖ്യാപനങ്ങൾ. സർക്കാർ വകുപ്പുകളുടെ ആവശ്യങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കു മുൻഗണന നൽകാനുള്ള തീരുമാനം നൂതന ഉൽപന്നങ്ങൾ പുറത്തിറക്കാൻ സ്റ്റാർട്ടപ്പുകളെ പ്രേരിപ്പിക്കും’’. – ജോൺ എം.തോമസ് (കേരള സ്റ്റാർട്ടപ്  മിഷൻ സിഇഒ)

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com