ADVERTISEMENT

കോവിഡ് കാല നിയന്ത്രണങ്ങൾ മാറി പകൽ പൂർണസമയം പ്രവർത്തിച്ചു തുടങ്ങിയ അങ്കണവാടികളിൽ പാൽപ്പുഞ്ചിരി വിരിയും. അങ്കണവാടികളിൽ എത്തുന്ന കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും കഴിച്ചു മിടുക്കരാകാം. രണ്ടു ദിവസം പാൽ, രണ്ടു ദിവസം മുട്ട എന്നതാകും ചിട്ട. ഇവ ഉൾപ്പെടുത്തി അങ്കണവാടി മെനു പരിഷ്കരിച്ചതിന്റെ പ്രഖ്യാപനം ബജറ്റിൽ ഇടം പിടിച്ചു.

33,115 അങ്കണവാടികളിലായുള്ള 3 മുതൽ 6 വയസ്സു വരെയുള്ള 4.75 ലക്ഷം കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്താനും വിശപ്പു രഹിത ബാല്യം എന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനുമുള്ള പദ്ധതിക്കായി 61.5 കോടി രൂപയും വകയിരുത്തി. സംയോജിത ശിശു വികസന സേവന (ഐസിഡിഎസ്) പദ്ധതിയുടെ 258 ഓഫിസുകൾക്കു കീഴിലായുള്ള അങ്കണവാടികളിൽ കോവിഡ് കാലത്ത് മുൻപു പാൽ നൽകിയിരുന്നെങ്കിലും എല്ലാ ആഴ്ചയിലും നിർബന്ധമാക്കുന്നത് ആദ്യം. നിലവിൽ ഭക്ഷണത്തിനു പ്രത്യേക മെനു ഇല്ല. പ്രാദേശികലഭ്യതയ്ക്കനുസരിച്ചുള്ള വിഭവങ്ങളാണു വിളമ്പുന്നത്.

രാവിലെ സ്നാക്സ്, ഉച്ചയ്ക്ക് ഭക്ഷണം, ഉച്ച തിരിഞ്ഞ് 3 മണിക്ക് ലഘുഭക്ഷണം എന്നിങ്ങനെ പയറും മുത്താറിയും (റാഗി) കടലയും അടങ്ങിയ വിഭവങ്ങൾ കുട്ടികൾ കഴിക്കുന്നു. ചെലവ് അതതു തദ്ദേശസ്ഥാപനങ്ങൾ വഹിക്കും. ഇതിനു പുറമേ, 3 വയസ്സിനു താഴെയുള്ള കുട്ടികൾക്കു മാസത്തിൽ 25 ദിവസം അമൃതം ന്യൂട്രിമിക്സ് എന്ന പോഷകാഹാരം അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും വഴി വീട്ടിലെത്തിച്ചു നൽകുന്നു. ഐസിഡിഎസ് പദ്ധതിക്കായി 188 കോടി രൂപയും വകയിരുത്തി.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com