ADVERTISEMENT

ബജറ്റിൽ ധാരാളം പ്രഖ്യാപനങ്ങളുണ്ട്. പക്ഷേ, അവയിലൂടെ സംസ്ഥാനത്തെ വ്യവസായ ഉൽപാദനം വർധിപ്പിക്കാൻ കഴിയുമോയെന്ന് വ്യക്തതയില്ല. വ്യവസായ മേഖലയ്ക്കുള്ള വിഹിതത്തിൽ വെറും 16% മാത്രമാണു വർധന. തികച്ചും അപര്യാപ്തം. 2 വർഷത്തെ കോവിഡ് പ്രതിസന്ധിയിൽ തകർന്ന വ്യവസായ മേഖലയ്ക്കു കൂടുതൽ പിന്തുണ അത്യാവശ്യമാണ്. വ്യവസായ വളർച്ചയ്ക്കായി നല്ല പദ്ധതികൾ പലതുണ്ടായിരുന്നു. പക്ഷേ, അവയൊന്നും പൂർണമായി ഉപയോഗിച്ചിട്ടില്ല. പ്രഖ്യാപിച്ച പുതിയ പദ്ധതികൾ പലതും മുൻപു പറഞ്ഞിട്ടുള്ളവയാണ്. ചെറിയ തുകകളും അവയ്ക്ക് അനുവദിച്ചിരുന്നു. ഫലത്തിൽ, നേരത്തെ ഉണ്ടായിരുന്ന പദ്ധതികൾ ചെറിയ തുക അനുവദിച്ചു നിലനിർത്തിയെന്നു കരുതാം. 

കേരളത്തിന്റെ വ്യവസായ മേഖലയ്ക്കു കരുത്തു പകരാൻ ഗൗരവത്തോടെയുള്ള, പ്രതി‍ജ്ഞാബദ്ധമായ ഇടപെടൽ ഉണ്ടായതായി കാണാൻ കഴിയില്ല. ഹരിത വ്യവസായത്തെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഉദ്ദേശിക്കുന്നതെന്തെന്നു വ്യക്തമല്ല. പാലക്കാട്, പെരുമ്പാവൂർ വ്യവസായ മേഖലകളിൽ മലിനീകരണം സംബന്ധിച്ച പരാതികൾ ഉയരുന്നു. അവ എങ്ങനെ പരിഹരിക്കും? അതിനു പദ്ധതികളുണ്ടോ? അതൊന്നും ചെയ്യാതെ എങ്ങനെ ഹരിത വ്യവസായം നടപ്പാക്കാൻ കഴിയും? 

ഉത്തരവാദിത്ത വ്യവസായം എന്നൊക്കെ വാചക കസർത്തുണ്ടെന്നല്ലാതെ അതു സാധ്യമാക്കാൻ ഉറച്ച പദ്ധതികളില്ല. പൊതുമേഖലയ്ക്ക് ആകെ അനുവദിച്ചത് 262 കോടി രൂപ. 42 സ്ഥാപനങ്ങൾക്കാണ് ഈ തുക! രണ്ടോ മൂന്നോ സ്ഥാപനങ്ങളുടെ നവീകരണത്തിനു പോലും ഈ തുക തികയില്ല. 

സാമ്പത്തിക ശേഷി തീരെയില്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓണക്കാലത്തു ബോണസ് കൊടുക്കാൻ പറ്റുമായിരിക്കും. അതല്ലാതെ അവയെ ശക്തമായി പിന്തുണയ്ക്കാൻ ഈ തുക അപര്യാപ്തമാണ്. സ്വകാര്യ വ്യവസായ പാർക്ക് നല്ല പദ്ധതിയാണ്. ഐടി പാർക്കുകളിലേതു പോലെ സ്വകാര്യ സംരംഭകർക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയും. പക്ഷേ, 5 കൊല്ലമായി പറയുന്ന കാര്യമല്ലേ ഇത്?

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com