ADVERTISEMENT

കഴിഞ്ഞ ബജറ്റുകളിൽ പ്രമുഖരുടെ പേരിൽ പ്രഖ്യാപിച്ച സ്മാരകങ്ങളിൽ ഭൂരിഭാഗവും ഇനിയും യാഥാർഥ്യമായില്ലെങ്കിലും ഈ ബജറ്റിലും പുതിയ സ്മാരകങ്ങൾ ഇടംപിടിച്ചു. ശബരിമല യുവതീപ്രവേശ വിവാദത്തിന്റെ പശ്ചാത്തലത്തിൽ 700 കോടി രൂപ ചെലവിൽ എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നു 2019 ൽ പ്രഖ്യാപിച്ച നവോത്ഥാന സ്മാരകങ്ങൾ ഒന്നുമായില്ലെങ്കിലും ഈ ബജറ്റിൽ കമ്യൂണിസ്റ്റ് നേതാവ് പി.കൃഷ്ണപിള്ളയുടെ പേരിൽ വൈക്കത്ത് നവോത്ഥാന പഠനകേന്ദ്രത്തിനു 2 കോടി രൂപ അനുവദിച്ചു.

ജെ.സി.ഡാനിയേൽ പുരസ്കാരം ഏറ്റുവാങ്ങി ഗായകൻ പി.ജയചന്ദ്രൻ അഭ്യർഥിച്ചതനുസരിച്ച് പാലക്കാട്ട് സംഗീതസംവിധായകൻ എം.എസ്.വിശ്വനാഥൻ സ്മാരകത്തിന് ഒരു കോടി വകയിരുത്തി.

∙ കൊട്ടാരക്കരയിൽ കൊട്ടാരക്കര തമ്പുരാൻ കഥകളി പഠനകേന്ദ്രം: 2 കോടി

∙ കണ്ണൂർ ചിറക്കലിൽ ചെറുശേരി നമ്പൂതിരി സാംസ്കാരിക കേന്ദ്രം: 2 കോടി

∙ എറണാകുളം ചേരാനല്ലൂർ അകത്തട്ട് പുരയിടത്തിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരകം: 30 ലക്ഷം

∙ കോട്ടയം മാന്നാനം ചാവറ സാംസ്കാരിക കേന്ദ്രം: ഒരുകോടി

∙ തിരൂർ തുഞ്ചൻപറമ്പ് ഗവേഷണകേന്ദ്രം വിപുലീകരണം: ഒരുകോടി

റേഷൻ കടകൾ സഞ്ചരിച്ചെത്തും

എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ പദ്ധതി നടപ്പാക്കും. പട്ടികവിഭാഗങ്ങളിൽപെട്ടവരും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഈ കടകൾ സഞ്ചരിക്കും. ഇതുൾപ്പെടെ പദ്ധതികൾക്കായി ഭക്ഷ്യ–പൊതുവിതരണ മേഖലയ്ക്കു വകയിരുത്തിയത് 2063.64 കോടി രൂപയാണ്. 

പ്രളയ സെസ്: അധികതുക തിരികെ നൽകും

അബദ്ധത്തിൽ പ്രളയ സെസ് ഇനത്തിൽ കൂടുതൽ തുക അടച്ചവർക്ക് അതു തിരികെ നൽകും. ജനങ്ങൾക്ക് ജിഎസ്ടി ഇൻവോയ്സുകൾ അപ്‌ലോഡ് ചെയ്യാൻ ലക്കി ബിൽ സ്കീം എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. ഇതിനായി 5 കോടി അനുവദിച്ചു. 

കയർ മേഖലയ്ക്ക് കൂടുതൽ തുക

കയർ വ്യവസായ മേഖലയ്ക്കു 117 കോടി അനുവദിച്ചു. കഴിഞ്ഞ ബജറ്റിലിത് 112 കോടിയായിരുന്നു. ഫൈബർ ഉൽപന്നങ്ങളിൽ നിന്നുള്ള മത്സരത്തെ അതിജീവിച്ചു മത്സരക്ഷമത വർധിപ്പിക്കാൻ കയറിനെ പ്രാപ്തമാക്കുമെന്നു മന്ത്രി പറഞ്ഞു. 

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 10 കോടിയും സഹകരണ മേഖലയ്ക്ക് 12 കോടിയും സംരംഭകർക്കായി 20 കോടിയും ഉൾപ്പെടെ 42 കോടി വകയിരുത്തി. സാങ്കേതിക ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി 8 കോടി വകയിരുത്തി.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com