പാലാരിവട്ടത്തെ ടാറ്റൂ സ്ഥാപനത്തിലെ കലാകാരനെതിരെ പീഡന പരാതി

rape-representational-image
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി ∙ സെലിബ്രിറ്റി ടാറ്റൂ കലാകാരൻ പി.എസ്.സുജീഷിനെതിരെ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു ടാറ്റൂ കലാകാരനെതിരെക്കൂടി സമാന പരാതി. പാലാരിവട്ടത്തെ ടാറ്റൂ സ്ഥാപനത്തിലെ ആർട്ടിസ്റ്റിനെതിരെയാണ് ഇതേ സ്ഥാപനത്തിലെ മുൻ മാനേജരായിരുന്ന യുവതി ലൈംഗിക പീഡന പരാതി നൽകിയത്. പ്രതിക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. എന്നാൽ, പരാതിക്കാരിക്കെതിരെ സാമ്പത്തിക ക്രമക്കേടുൾപ്പെടെ ആരോപിച്ച് ഏതാനും ദിവസം മുൻപു സ്ഥാപനത്തിന്റെ പുതിയ മാനേജർ പൊലീസിനു പരാതി നൽകിയിരുന്നു.  

തന്റെ കയ്യിൽനിന്നു സ്വർണവും പണവുമടക്കം ടാറ്റൂ കലാകാരൻ തട്ടിയെടുത്തെന്നാണു യുവതിയുടെ പരാതി. ടാറ്റൂ ചെയ്യുന്നതു പഠിപ്പിച്ചു തരാമെന്നു തന്നോടു വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും യുവതി പറയുന്നു.

English Summary: Rape case against another tattoo artist in Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA