ADVERTISEMENT

തിരുവനന്തപുരം∙ പണിമുടക്കു ദിവസം റോഡിലിറങ്ങുന്നവരുടെ കരണത്തടിക്കാനും തലയിൽ തുപ്പാനും ആർക്കും സ്വാതന്ത്ര്യമില്ലെന്നും ജനങ്ങളെ വെല്ലുവിളിക്കുന്ന ട്രേഡ് യൂണിയൻ സമരം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 

രണ്ടു ദിവസത്തെ പണിമുടക്ക് കേരളത്തിൽ ബന്ദിനും ഹർത്താലിനും സമാനമായി. മനുഷ്യരുടെ മൗലികാവകാശങ്ങൾ നിഷേധിക്കുന്ന ഒരു സമരത്തിനും പ്രതിപക്ഷം അനുകൂലമല്ല. നിർബന്ധിച്ചോ, ഭീഷണിപ്പെടുത്തിയോ പണിമുടക്കിൽ പങ്കെടുപ്പിക്കരുത്. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല. എന്നാൽ ഇനി ഇത്തരം പണിമുടക്കുകൾ പ്രഖ്യാപിച്ചാൽ ഐഎൻടിയുസിക്കു കൃത്യമായ നിർദേശം നൽകും. ദേശീയതലത്തിലുള്ള സമരമായതുകൊണ്ടാണു നിർദേശം നൽകാതിരുന്നത്. കോൺഗ്രസ് പണിമുടക്കിന് എതിരല്ല. എന്നാൽ കോൺഗ്രസുകാരായ ആരെങ്കിലും പണിമുടക്കിന്റെ പേരിൽ ജനങ്ങൾക്കു മേൽ കുതിര കയറിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. മാധ്യമങ്ങൾ എല്ലാവരെയും വിമർശിക്കുന്നുണ്ട്. എതിരായി വാർത്ത വന്നാൽ മാധ്യമ സ്ഥാപനങ്ങൾക്കു മുൻപിൽ സമരം നടത്തുന്നതിനോടു യോജിപ്പില്ലെന്നും സതീശൻ പറഞ്ഞു.

English Summary: V.D. Satheesan on trade union strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com