വെള്ള റേഷൻകാർഡ് ഉടമകൾക്ക് ഈ മാസം 8 കിലോഗ്രാം അരി

ration-swiping-machine
SHARE

തിരുവനന്തപുരം ∙ മുൻഗണനേതര വിഭാഗത്തിൽപെടുന്ന വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം 8 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.  

ഡിസംബറിൽ 5 കിലോ ആയിരുന്ന അരി വിഹിതം ജനുവരി മുതൽ 7 കിലോയാക്കിയിരുന്നു.  92 ലക്ഷത്തിൽ പരം കാർഡ് ഉടമകളിൽ ഏകദേശം 28.30 ലക്ഷം വെള്ള കാർഡ് ഉടമകളാണ്. ഇവയിലാകെ 1.12 കോടി അംഗങ്ങളുണ്ട്. മുൻഗണനേതര വിഭാഗത്തിൽപെടുന്ന നീല കാർഡുകാർക്ക് 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ഈ മാസവും ലഭിക്കും. പിങ്ക്, മഞ്ഞ കാർഡിലെ അംഗങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം സൗജന്യമായി നൽകുന്ന 4 കിലോ അരിയും ഒരു കിലോ ഗോതമ്പും ഈ മാസവും തുടരും.

മാർച്ചിൽ 16.68 ലക്ഷം കാർഡ് ഉടമകൾ റേഷൻ വാങ്ങിയില്ല. ആകെയുള്ള 92.19 ലക്ഷം കാർഡ് ഉടമകളിൽ 75.51 ലക്ഷം പേരാണ് (81.90%) റേഷൻ വാങ്ങാൻ എത്തിയത്.

English Summary: Ration distribution Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA