ADVERTISEMENT

ന്യൂഡൽഹി ∙ വാഹനാപകടങ്ങളും ക്ലെയിമുകളും സംബന്ധിച്ച ഡേറ്റബേസ് ഉൾപ്പെടെ ലഭ്യമാക്കുന്ന പുതിയ പോർട്ടൽ, ഇൻഷുറൻസ് കമ്പനികൾ സജ്ജമാക്കിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കടലാസു ജോലികൾ കുറയ്ക്കാനും എളുപ്പത്തിൽ ക്ലെയിമുകൾ ഉറപ്പാക്കാനുമാണിത്.

ഓരോ വാഹനാപകടത്തെക്കുറിച്ചും പൊലീസ്, ഡേറ്റ ബേസിലേക്ക് വിവരങ്ങൾ അപ്‍ലോഡ് ചെയ്യും. വാഹൻ പോർട്ടലിന്റെ ഭാഗമായ വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ ഇൻഷുറൻസ് കമ്പനികൾക്കും പോർട്ടലിൽ നിന്ന് അറിയിപ്പു ലഭിക്കും. 

ക്ലെയിമുകളുടെ തീർപ്പിനായി ജനറൽ ഇൻഷുറൻസ് കോർപറേഷനും ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് പോർട്ടലും മൊബൈൽ ആപ്പും തയാറാക്കണമെന്നു നേരത്തേ കോടതി നിർദേശിച്ചിരുന്നു.

English Summary: New portal for accident claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com