ADVERTISEMENT

തിരുവനന്തപുരം ∙ റേഷൻ മണ്ണെണ്ണയ്ക്ക് ഒറ്റയടിക്ക് 28 രൂപ കൂടും. ലീറ്ററിന്റെ വില 53 രൂപയിൽ നിന്ന് 81 രൂപയായി കൂടുമെന്നാണു സൂചന. മണ്ണെണ്ണ ഡിപ്പോകളിൽ അലോട്മെന്റ് വന്നതോടെയാണു വില സംബന്ധിച്ച ധാരണ ഉണ്ടായത്. ഏപ്രിൽ മുതൽ മൂന്നു മാസത്തേക്കുള്ള മണ്ണെണ്ണ വിതരണം ആരംഭിക്കുന്ന കാര്യം ഭക്ഷ്യപൊതുവിതരണ വകുപ്പ് പ്രഖ്യാപിക്കാത്തതിനാൽ വില വിവരം റേഷൻ കടകളിലെ ഇപോസ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസം ലീറ്ററിന് 53 രൂപയ്ക്കാണു റേഷൻ മണ്ണെണ്ണ നൽകിയത്. ഇതിനിടെ ഫെബ്രുവരിയിൽ വിലയിൽ ലീറ്ററിന് 6 രൂപയിലേറെ വർധന എണ്ണക്കമ്പനികൾ വരുത്തിയെങ്കിലും കേരളത്തിൽ വില വർധിപ്പിച്ചില്ല. കേരളം കേന്ദ്രത്തിൽ നിന്നു വാങ്ങിയ  സ്റ്റോക്ക് തീരും വരെ ഈ വിലയിൽ നൽകാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചതോടെയാണിത്. 

English Summary: Ration Kerosene Price Hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com