ADVERTISEMENT

കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിയും സിൽവർലൈൻ പദ്ധതിക്കു പിന്തുണ പ്രഖ്യാപിച്ചും പാർട്ടി കോൺഗ്രസ് സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. പാർട്ടി വിലക്കു ലംഘിച്ചു സെമിനാറിനെത്തിയ അദ്ദേഹം കോൺഗ്രസുകാരനായിരിക്കുമെന്ന് ആവർത്തിച്ചെങ്കിലും കോൺഗ്രസ് നേതൃത്വത്തെ കുത്തിനോവിക്കുന്നതായിരുന്നു പ്രസംഗം. രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കുന്നെങ്കിൽ‍ സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന കേന്ദ്രത്തിനെതിരെ പൊരുതണമെന്ന അദ്ദേഹത്തിന്റെ പാർലമെന്റിലെ ആഹ്വാനം കോൺഗ്രസിലെ സഹപ്രവർത്തകർ അനുസരിക്കണമെന്നു തോമസ് ആവശ്യപ്പെട്ടു.

അതിഥികളിൽ ആദ്യം വേദിയിലെത്തിയ തോമസിന് ആവേശകരമായ വരവേൽപാണു ലഭിച്ചത്. സെമിനാറിൽ പങ്കെടുത്താൽ തോമസിന്റെ മൂക്ക് ചെത്തുമെന്നു ചിലർ പറഞ്ഞിട്ട് ഒരു ചുക്കും സംഭവിച്ചില്ലെന്നു മുഖ്യമന്ത്രി പരിഹസിച്ചു. കോൺഗ്രസുകാരനായാണ് തോമസ് പങ്കെടുക്കുന്നത്. നാളെയും വലുതായൊന്നും സംഭവിക്കാനില്ല – പിണറായി പറഞ്ഞു.

കടുത്ത നടപടി വേണമെന്ന് സോണിയയ്ക്ക് കെപിസിസിയുടെ കത്ത്

തിരുവനന്തപുരം ∙ പാർട്ടിയുടെ വിലക്കു ലംഘിച്ചു സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത എഐസിസി അംഗം കെ.വി.തോമസിനെതിരെ കടുത്ത നടപടി വേണമെന്നു കെപിസിസി നേതൃത്വം ആവശ്യപ്പെട്ടു. പാർട്ടിയുടെ അച്ചടക്കവും തീരുമാനവും ലംഘിച്ച കെ.വി.തോമസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ വാർത്താ സമ്മേളനവും നടത്തിയെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വർഷമായി സിപിഎം നേതാക്കളുമായി സമ്പർക്കം പുലർത്തുന്ന കെ.വി.തോമസ്, സെമിനാറിൽ പങ്കെടുത്തത് ആസൂത്രിതമായാണെന്നും കുറ്റപ്പെടുത്തി.

Content Highlight: CPM Party Congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com