ADVERTISEMENT

പത്തനംതിട്ട ∙ പരുമല സെമിനാരി മാനേജരായി പത്തനാപുരം മൗണ്ട് താബോർ ദയറ അംഗമായ കെ.വി.പോൾ റമ്പാനെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ  കാതോലിക്കാ ബാവാ നിയമിച്ചു. മാവേലിക്കര ഭദ്രാസനത്തിൽപെട്ട കറ്റാനം സെന്റ് സ്റ്റീഫൻസ് ഇടവകാംഗമാണ്. 

പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പലായിരുന്ന അദ്ദേഹം കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനായും ഓർത്തഡോക്സ് യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2012 മുതൽ സഭാ മാനേജിങ് കമ്മിറ്റി അംഗമാണ്. 

അസിസ്റ്റന്റ് മാനേജർമാരായി ഫാ. ജെ.മാത്തുക്കുട്ടി, ഫാ. യൽദോ ഏലിയാസ് എന്നിവരെയും നിയമിച്ചിട്ടുണ്ട്. മേയ് 1ന് ചുമതലയേൽക്കും.

Content Highlights: KV. Paul Ramban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com