ആദ്യദിവസം കടന്നുപിടിച്ചു ചുംബിക്കാൻ ശ്രമിച്ചു; വിജയ് ബാബുവിനെതിരെ യുവതി

vijay-babu-1-2
SHARE

കൊച്ചി ∙ ആദ്യമായി കണ്ടുമുട്ടിയ ദിവസംതന്നെ വിജയ് ബാബു കടന്നുപിടിച്ചു ചുംബിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതി രംഗത്തെത്തി. വിമൻ എഗെൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ് എന്ന സമൂഹമാധ്യമ പേജിലാണ് ആരോപണം. സഹായം വാഗ്ദാനം ചെയ്തു ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നയാളാണു വിജയ് ബാബു എന്നതാണു തന്റെ അനുഭവമെന്നും യുവതി പറയുന്നു. 

അംഗത്വം റദ്ദാക്കണം: ഡബ്ല്യുസിസി

കൊച്ചി ∙ എല്ലാ സിനിമാ സംഘടനകളിൽ നിന്നും വിജയ് ബാബുവിന്റെ അംഗത്വം റദ്ദാക്കണമെന്ന് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ ആൾക്കൂട്ട ആക്രമണത്തിനാണു പ്രതി തുടക്കമിട്ടത്. സമൂഹമാധ്യമ ആക്രമണം നിയമപരമായി അവസാനിപ്പിക്കാൻ വനിതാ കമ്മിഷനും സൈബർ പൊലീസും നടപടിയെടുക്കണം. യുവതിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. 

English Summary: Another complaint against Vijay Babu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA