ADVERTISEMENT

കാക്കനാട്∙ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നു സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുള്ള ചുമതല കുടുംബശ്രീയെ ഏൽപിച്ചു. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെബിപിഎസ്) നിന്ന് ഇതര ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്കു സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ ഏറ്റെടുത്തു സ്കൂൾ സൊസൈറ്റികൾക്കു കൈമാറുക.

കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി നിർവഹിച്ചിരുന്ന ജില്ലാന്തര വിതരണ ചുമതലയാണ് അവരെ ഒഴിവാക്കി സ്വകാര്യ ഏജൻസിക്കു കൈമാറിയത്. കെഎസ്ആർടിസിയേക്കാൾ കുറഞ്ഞ നിരക്കിലാണു വിതരണച്ചുമതല ഏജൻസി ഏറ്റെടുത്തത്. ഒരു മാസം പുസ്തക നീക്കം നടത്തിയ കെഎസ്ആർടിസി നിരക്കിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം മൂലം മാർച്ച് 17നു വിതരണം നിർത്തി.

ഉദ്ഘാടനം കരമനയിൽ; പണം കാക്കനാട്ട് നിന്ന്

കാക്കനാട്∙ ഇന്നലെ തിരുവനന്തപുരം കരമനയിൽ നടന്ന പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനച്ച ടങ്ങിന്റെ ചെലവു കെബിപിഎസ് വഹിക്കണമെന്നാവശ്യപ്പെട്ടു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു കത്തു നൽകി. യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിന്റെ ചെലവു യൂണിഫോം തയാറാക്കുന്ന കൈത്തറി വകുപ്പ് വഹിക്കുന്നതു പോലെ പാഠപുസ്തകത്തിന്റെ വിതരണോദ്ഘാടനച്ചെലവു കെബിപിഎസ് വഹിക്കണമെന്നാണു നിർദേശം. പാഠപുസ്തകം അച്ചടിച്ച വകയിൽ 270 കോടി രൂപയോളം സർക്കാർ കെബിപിഎസിനു നൽകാനുണ്ട്. ഇതു ചോദിക്കുമ്പോൾ കൈ മലർത്തുന്ന സർക്കാരാണ് ഉദ്ഘാടനച്ചെലവു കെബിപിഎസിന്റെ തലയിൽ കെട്ടിവയ്ക്കുന്നത്.

English Summary: Text book distribution responsibility to kudumbasree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com