ADVERTISEMENT

കാക്കൂർ (കോഴിക്കോട്) ∙ രണ്ടു മാസം മുൻപ് ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12ന് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകിട്ട് 6.15ന് പാവണ്ടൂർ ജുമാ മസ്ജിദിലെ അതേ കബറിൽ മറവ് ചെയ്തു.

ഇന്നലെ രാവിലെ ഒൻപതരയോടെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ടി.കെ.അഷ്റഫ് സ്ഥലത്തെത്തി. പത്തോടെ റവന്യു, ഫൊറൻസിക് സംഘവും സ്ഥലത്തെത്തി. ആർഡിഒയുടെ ചുമതല വഹിക്കുന്ന അസി.കലക്ടർ ചെൽസ സിനി സ്ഥലത്തെത്തിയതോടെ അര മണിക്കൂറിനുള്ളിൽ മണ്ണു മാറ്റി മൃതദേഹം പുറത്തെടുത്തു. തഹസിൽദാർ എ.എം.പ്രേംലാൽ ഇൻക്വസ്റ്റ് നടത്തി.

പോസ്റ്റ്മോർട്ടം നടപടികൾക്കായി ഉദ്യോഗസ്ഥരെത്തിയപ്പോൾ, റിഫ മെഹ്നു
പോസ്റ്റ്മോർട്ടം നടപടികൾക്കായി ഉദ്യോഗസ്ഥരെത്തിയപ്പോൾ, റിഫ മെഹ്നു

മഠത്തിൽ അബ്ദുൽ അസീസ്, നേരത്തെ കബർ നിർമിച്ചിരുന്ന എൻ.കെ.മുഹമ്മദ്, എൻ.കെ.ഉമ്മർ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കബർസ്ഥാനുള്ളിലേക്ക് പ്രവേശനം നിയന്ത്രിച്ചിരുന്നു. മൃതദേഹം ദുബായിൽ വച്ച് നല്ലരീതിയിൽ എംബാം ചെയ്തതിനാൽ അധികം അഴുകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാൻ ഡോ.ലിസ ജോണിന്റെ നേതൃത്വത്തിലുള്ള ഫൊറൻസിക് സംഘം തീരുമാനിച്ചത്.

rifa-postmortem-2
പാവണ്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ പരിശോധനയ്ക്കായി പൊലീസ് എത്തിയപ്പോൾ

നേരത്തെ കബറിടത്തിനു സമീപം പോസ്റ്റ്മോർട്ടം നടത്താമെന്നായിരുന്നു ധാരണ. ഇതിനായി താൽക്കാലിക ഷെഡും സൗകര്യവും ഏർപ്പെടുത്തിയിരുന്നു. മൃതദേഹം പുറത്തെടുക്കുമ്പോൾ മഹല്ല് ഭാരവാഹികൾ സ്ഥലത്ത് ഉണ്ടായിരുന്നു.

rifa-postmortem
പാവണ്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ പരിശോധനയ്ക്കായി പൊലീസ് എത്തിയപ്പോൾ

കുടുംബം നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ഭർത്താവ് മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളെ പൊലീസിനു ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 

rifa-ambulance
മൃതദേഹം കൊണ്ടുപോകുന്നതിനായി എത്തിച്ച ആംബുലൻസ്

English Summary: Rifa Mehnu postmortem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com