ADVERTISEMENT

തിരുവനന്തപുരം ∙ ‘അസാനി’ അതിതീവ്ര ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നു പരക്കെ മഴ ഉണ്ടാകുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ മഴ തുടരും. 

ഇന്നലെ ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ ജില്ലകളിൽ പരക്കെ മഴ ലഭിച്ചു. ശക്തിയായ കാറ്റും വീശി. ഇന്നു മധ്യ, തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴയ്ക്കു സാധ്യത. കാറ്റും ഉണ്ടായേക്കും. ‘അസാനി’യുടെ സ്വാധീനം ഉള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ബംഗാൾ ഉൾക്കടലിലേക്കു മത്സ്യബന്ധനത്തിനു പോകരുതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

അതേസമയം, നിലവിൽ അതിതീവ്ര ചുഴലിക്കാറ്റായി നിലകൊള്ളുന്ന ‘അസാനി’ തീവ്രമായി മാറി അടുത്ത ദിവസങ്ങളിൽ ശക്തി കുറയുമെന്നാണു പ്രവചനം. 120 കിലോമീറ്റർ വരെ വേഗം ആർജിച്ച് ഉത്തര ആന്ധ്ര–ഒഡീഷ തീരത്തോടടുത്ത ശേഷം ശക്തി കുറഞ്ഞ് ഇന്നു രാത്രിയോടെ വടക്കുദിശയിലേക്കു തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്ധ്ര–ഒഡീഷ തീരത്ത് മഴയുണ്ടാകും. ഒഡീഷയിലെ 4 തീരദേശ ജില്ലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കും. 

English Summary: Cyclone Asani impact

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com