ADVERTISEMENT

തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘അസാനി’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഇന്നും മഴ തുടരും. 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കു സാധ്യത ഉണ്ടെന്നും ശക്തമായ കാറ്റു വീശുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അതേസമയം, ഇന്നത്തോടെ അസാനി ദുർബലമായേക്കും. തിങ്കൾ മുതൽ ചൊവ്വ രാവിലെ വരെ മിക്ക ജില്ലകളിലും മഴ ലഭിച്ചു. കരിപ്പൂരിലും (5.86 സെന്റിമീറ്റർ) കോഴിക്കോട്ടുമാണു (4.73 സെന്റിമീറ്റർ) കൂടുതൽ മഴ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്നലെ വരെ 54% അധിക വേനൽ മഴ ലഭിച്ചതായാണു കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. അതേസമയം, ചൂടിനു കാര്യമായ കുറവില്ല. ഏറ്റവും കൂടിയ ചൂട് 34.8 ഡിഗ്രി സെൽഷ്യസ് കോഴിക്കോട്ടാണു രേഖപ്പെടുത്തിയിട്ടുള്ളത്. 

English Summary: Cyclone Asani: Heavy Rains expected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com