ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 15 വരെ ശക്തമായ മഴയ്ക്കു സാധ്യത എന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനത്താലാണിത്. 

ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ കനത്ത മഴ ഉണ്ടാകാൻ സാധ്യത മുൻനിർത്തി ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും 14നു കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും 15നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ചൊവ്വാഴ്ച കൊച്ചി (5.3 സെന്റീമീറ്റർ), തൃശൂർ (4.84 സെന്റീമീറ്റർ), കോട്ടയം (4.28 സെന്റിമീറ്റർ) എന്നിങ്ങനെ മഴ രേഖപ്പെടുത്തി. ഇന്നു കേരളതീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല.

‘അസാനി’ ഇന്ന് ന്യൂനമർദമാകും

ന്യൂഡൽഹി ∙ അസാനി ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചെങ്കിലും രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിൽ വലിയ മഴ പെയ്തേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രയിലെ കിഴക്കൻ തീരത്തേക്ക് മണിക്കൂറിൽ 85 കിലോമീറ്റർ വേഗത്തിലാണ് ഇപ്പോൾ കാറ്റു നീങ്ങുന്നത്. ആന്ധ്രയുടെ തീരത്തിനടുത്തെത്തിയ ശേഷം തിരിച്ച് ബംഗാൾ ഉൾക്കടലിലെത്തുന്ന കാറ്റ് ഇന്ന് ന്യൂനമർദമായി മാറിയേക്കും. വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്നുള്ള മിക്ക വിമാനങ്ങളും ഇന്നലെ റദ്ദ് ചെയ്തു.

Content Highlight: Cyclone Asani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com