ഗൂഢാലോചന കേസ്: ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റിൽ

sarath-dileep
SHARE

കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ ജി.ശരത് (46) അറസ്റ്റിൽ. നടൻ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് കേസിലെ തെളിവു നശിപ്പിച്ച കുറ്റത്തിനാണു പിടിയിലായത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണു ശരത്തിനെ അറസ്റ്റ് ചെയ്തത്.

നടൻ ദിലീപ്, സഹോദരൻ പി.അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, സായി ശങ്കർ എന്നിവരാണു വധശ്രമ ഗൂഢാലോചന കേസിലെ കൂട്ടു പ്രതികൾ. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി സംവിധായകൻ പി.ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴാണു ദിലീപും ശരത്തുമായുള്ള ബന്ധം പുറത്തുവന്നത്.

നടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിൽ വച്ചു പ്രതികൾ ഒരുമിച്ചിരുന്നു കണ്ടപ്പോൾ അവിടെ ഒരു വിഐപിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണു ബാലചന്ദ്രകുമാറിന്റെ മൊഴി. ഈ വിഐപി ശരത്താണെന്ന അഭ്യൂഹം ആദ്യം മുതൽ പ്രചരിച്ചിരുന്നെങ്കിലും അതു സ്ഥിരീകരിക്കാൻ പൊലീസ് തയാറായിരുന്നില്ല. അറസ്റ്റിലായ ശരത് തന്നെയാണു ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി എന്ന കാര്യം അന്വേഷണസംഘം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. 

English Summary: Actress attack case; Dileep's friend Sarath arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA