ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഒടുവിൽ സർക്കാർ ഇടപെടൽ. ധന, ഗതാഗത മന്ത്രിമാർ നടത്തിയ ചർച്ചയ്ക്കു ശേഷം, കെഎസ്ആർടിസിക്ക് സമാഹരിക്കാൻ കഴിയുന്ന തുക എത്രയെന്ന് അറിയിക്കാൻ മാനേജ്മെന്റിനു നിർദേശം നൽകി. ബാക്കി പണം കണ്ടെത്താൻ വായ്പയെടുക്കാൻ സർക്കാർ ഗാരന്റി നൽകും. എത്ര തുക വേണമെന്ന് കെഎസ്ആർടിസി അറിയിക്കും. നിലവിൽ 3178 കോടി രൂപ സർക്കാർ ഗാരന്റിയിൽ കെഎസ്ആർടിസി വായ്പ എടുത്തിട്ടുണ്ട്. 

സിഐടിയു, എഐടിയുസി ഉൾപ്പെടെയുള്ള ഭരണപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ നടത്താൻ മന്ത്രിസഭാ യോഗം നിർദേശിച്ചത്. സർക്കാരിനെതിരെ ഉയർന്ന ജനാഭിപ്രായവും പരിഗണിച്ചു. ഇതേത്തുടർന്നാണ് മന്ത്രിമാർ ചർച്ച നടത്താൻ മന്ത്രിസഭാ യോഗം നിർദേശിച്ചത്. പ്രതിസന്ധിക്കു പരിഹാരമായില്ലെങ്കിൽ മറ്റന്നാൾ മുതൽ സിഐടിയു പ്രതിഷേധസമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ശമ്പളം നൽകാനായി മുൻപ് നൽകിയ 30 കോടിക്ക് പുറമേയാണ് പുതിയ സഹായം സർക്കാർ നൽകുക. 

Content Highlight: KSRTC salary issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com