നടിയെ പീഡിപ്പിച്ചെന്ന കേസ്: ശ്രീജിത്തിനെ മാറ്റിയതിന് എതിരായ ഹർജി മാറ്റി

s-sreejith
എസ്.ശ്രീജിത്ത്
SHARE

കൊച്ചി∙ നടിയെ പീഡിപ്പിച്ചെന്ന കേസിൽ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതലയിൽനിന്ന് ക്രൈംബ്രാഞ്ച് എഡിജിപി ആയിരുന്ന എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തു നൽകിയ ഹർജി ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. കേരള സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്റർനാഷനൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ പ്രസിഡന്റ് സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ഹർജി നൽകിയത്. തസ്തികയിൽ രണ്ടുവർഷം പൂർത്തിയാക്കുന്നതിനു മുൻപ് നിർണായകമായ കേസിന്റെ മേൽനോട്ട ചുമതലയിൽനിന്ന് മാറ്റിയത് നിയമലംഘനമാണ് എന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. 

English Summary: Petition against removing S. Sreejith from malayalam actress attack case investigation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS