ADVERTISEMENT

കൊച്ചി ∙ ലോകായുക്തയുടെ അധികാരം ഇല്ലാതാക്കിയ നിയമഭേദഗതി ഓർഡിനൻസിനെതിരെ നൽകിയ ഹർജിയിൽ ഓർഡിനൻസ് പുതുക്കി ഇറക്കിയ സർക്കാർ നടപടി അസാധുവാക്കണമെന്ന ആവശ്യം കൂടി പരിഗണിക്കണമെന്ന് ഹർജിക്കാരനായ തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്. ശശികുമാർ ഉപഹർജി നൽകി. ‌‌‌‌14–ാം വകുപ്പ് പൂർവസ്ഥിതിയിൽ നിലനിർത്തണമെന്നും ഓർഡിനൻസ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജി നൽകിയത്.

നിയമസഭ ഫെബ്രുവരി 18ന് ചേരാനിരിക്കെയാണ് അസാധാരണ ധൃതികാട്ടി ഫെബ്രുവരി ഏഴിന് ഓർഡിനൻസ് ഇറക്കിയത്. ഫെബ്രുവരി 18 മുതൽ 24 വരെയും മാർച്ച് 11 മുതൽ 23 വരെയും നിയമസഭ കൂടി. എന്നാൽ നിയമമാക്കാനായി നിയമസഭയിൽ വച്ചില്ല. തുടർന്നു മാർച്ച് 31ന് കേരള ലോകായുക്ത (ഭേദഗതി) ഓർഡിനൻസ് നമ്പർ 8 ഇറക്കി. വീണ്ടും ഓർഡിനൻസ് ഇറക്കിയത് അധികാര ദുർവിനിയോഗവും ഭരണഘടനാ വഞ്ചനയുമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

English Summary: Kerala lok ayukta amendment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com