ADVERTISEMENT

കണ്ണൂർ/കാസർകോട് ∙ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സിൽവർലൈൻ പദ്ധതി ‘ഇരുണ്ട പാത’ ആണെന്നു പരിസ്ഥിതി – മനുഷ്യാവകാശ പ്രവർത്തക മേധ പട്കർ. സിൽവർലൈൻ പ്രതിരോധ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 

ഈ പദ്ധതിയുമായി ശക്തമായി മുന്നോട്ടു പോകുമെന്നു പറയുന്നവർ നന്ദിഗ്രാമിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നാണു മനസിലാക്കേണ്ടതെന്ന് മേധ പട്കർ കാസർകോട്ട് പറഞ്ഞു. രണ്ടു പ്രളയമുണ്ടായ നാടാണു കേരളം. അപ്പോഴാണ് മതിലുകെട്ടി സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. സിൽവർലൈൻ പദ്ധതി നടപ്പായാൽ വീടുകൾ നഷ്ടപ്പെടുന്ന മേഖലകളും മേധ സന്ദർശിച്ചു.എൻഡോസൾഫാൻ പുനരധിവാസ വിഷയത്തിൽ പ്രശ്നങ്ങൾക്കു കാരണം കാസര്‍കോട് മുൻ കലക്ടർ സജിത് ബാബുവിന്റെ നിലപാടാണെന്ന് അവർ ആരോപിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരെയും സന്ദർശിച്ചാണ് അവർ മടങ്ങിയത്.

English Summary: Medha Patkar against Silverline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com