അടിമാലി മരംമുറി കേസ്: മുൻ റേഞ്ച് ഓഫിസർ കീഴടങ്ങി

HIGHLIGHTS
  • കടത്തിയ തേക്ക് കണ്ടെത്തിയത് പ്രതിയുടെ കുടുംബ വസ്തുവിലെ കെട്ടിടത്തിൽനിന്ന്
joji-john
ജോജി ജോൺ
SHARE

അടിമാലി (ഇടുക്കി) ∙ അടിമാലി മങ്കുവയിൽ നിന്ന് 8 തേക്ക് വെട്ടിക്കടത്തിയ കേസിൽ അടിമാലി മുൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജോൺ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇദ്ദേഹം നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു. 

6 മാസം മുൻപാണ് അടിമാലി ജോജി ജോൺ, മുക്കുടം സെക്‌ഷൻ ഫോറസ്റ്റർ സന്തോഷ് കുമാർ, വില്ലേജ് ജീവനക്കാരൻ രഞ്ജിത് എന്നിവരെ പ്രതിയാക്കി കേസെടുത്തത്. പ്രധാന പ്രതിയായ ജോജി അന്വേഷണവുമായി സഹകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. 8 തേക്കുകളിൽ 6 എണ്ണം ഒരു വ്യക്തിയുടെ പുരയിടത്തിൽ നിന്നും 2 എണ്ണം റവന്യു ഭൂമിയിൽ നിന്നുമാണെന്നു വിജിലൻസ്, റവന്യു വിഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വെട്ടിക്കടത്തിയ ഉരുപ്പടികൾ കുമളിയിൽ ജോജി ജോണിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും കണ്ടെടുത്തു.

2020 ഒക്ടോബറിൽ റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ മറവിലാണ് മങ്കുവയിൽ നിന്നു തേക്ക് വെട്ടുന്നതിനു വനംവകുപ്പ് അനുമതി നൽകിയത്. എസ്എച്ച്ഒ ആർ.കുമാർ, എസ്ഐ കെ.വി.രാജേഷ് കുമാർ എന്നിവരടങ്ങുന്ന സംഘം ജോജിയെ ചോദ്യം ചെയ്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. 

English Summary: Former range officer surrenders in adimaly tree cutting case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS