ADVERTISEMENT

കൊച്ചി ∙ നടി അർച്ചന കവിയോടു രാത്രിയാത്രയ്ക്കിടെ ഫോർട്ട്കൊച്ചിയിൽ പൊലീസ് മോശമായി പെരുമാറിയതായി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ  ഇൻസ്പെക്ടർ വി.എസ്.ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എസിപി ശുപാർശ ചെയ്തു. റിപ്പോർട്ട് ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി ഉണ്ടാകുമെന്നും കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.

നടിയോടുള്ള ഇൻസ്പെക്ടറുടെ സംസാരത്തിൽ അപാകത ഉണ്ടായെന്നും, കുറച്ചുകൂടി സംയമനം പാലിക്കേണ്ടതായിരുന്നു എന്നും മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 

എറണാകുളത്തുനിന്നു സുഹൃത്തുക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ പരേഡ് മൈതാനത്തിനു സമീപം പൊലീസ് ഓട്ടോ തടഞ്ഞു നിർത്തുകയും പരുഷമായ രീതിയിൽ സംസാരിക്കുകയും ചെയ്തതായി അർച്ചന കവി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. 

English Summary: Archana Kavi allegations against Police, action against Inspector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com