ADVERTISEMENT

തൃശൂർ ∙ നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരിഹസിച്ച് സാഹിത്യകാരി സാറ ജോസഫിന്റെ സമൂഹമാധ്യമ കുറിപ്പ്. ‘അതിജീവിതയ്ക്കൊപ്പമാണെന്നു മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു. കഴിഞ്ഞ 5 കൊല്ലവും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിനു കേരളത്തിലെ ജനങ്ങൾ സാക്ഷികളാണല്ലോ. ഇനി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുഖ്യമന്ത്രി അതിജീവിതയ്ക്കൊപ്പം ഉണ്ടാകുമെന്ന കാര്യം തീർച്ച. അങ്ങനെ ഒടുവിൽ അവൾക്കു നീതി കിട്ടും. അതിന്റെ നാന്ദിയായാണു കേസന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ വെറൊന്ന്വല്ല...’ – സാറ ജോസഫിന്റെ കുറിപ്പിൽ പറയുന്നു. കേസിന്റെ തുടരന്വേഷണം അട്ടിമറിച്ചെന്നു കാട്ടി അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയതിനു പിന്നാലെയാണീ കുറിപ്പ്.

English Summary: Sara Joseph criticises chief minister pinarayi vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com