ADVERTISEMENT

കൊച്ചി∙ സഹപ്രവർത്തകരിൽ ഒരാൾ നിയമസഭാംഗമായതിന്റെ ആഹ്ലാദത്തിലാണ് ആസ്റ്റർ മെഡ്സിറ്റി മാനേജ്മെന്റും ജീവനക്കാരും. ഉമയുമായി കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം കലൂർ സ്റ്റേഡിയത്തിനരിലെത്തിയപ്പോൾ ആശംസകളുമായി ആശുപത്രി ജീവനക്കാർ ഉമയെ സ്വീകരിക്കാനെത്തി. പൂച്ചെണ്ട് നൽകിക്കൊണ്ടായിരുന്നു സ്വീകരണം. 

ആസ്റ്റർ മെഡ്സിറ്റിയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് ഉമ തോമസ് നിയമസഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സഹപ്രവർത്തകയായ ഉമ തോമസിന്റെ വിജയത്തിൽ അഭിമാനവും സന്തോഷം ഉണ്ടെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ ക്ലസ്റ്റർ റീജനൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു. 

ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് അനൂപ് വാരിയർ, എച്ച്ആർ ഹെഡ് അശ്വിൻ ദിവാകരൻ, മീഡിയ റിലേഷൻ മാനേജർ ടി.എസ്.ശരത്കുമാർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്-റീജണൽ ഡയറക്ടർ എ.കെ.സാബിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അനുമോദനങ്ങളുമായി എത്തിയത്. 

English Summary: Aster Medcity appreciate Uma Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com