ADVERTISEMENT

തിരുവനന്തപുരം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ലഭിച്ച കനത്ത തിരിച്ചടിക്കു പിന്നാലെ ഭരണതലത്തിലും ചില മാറ്റങ്ങൾ ഉണ്ടായേക്കും. ഫലപ്രഖ്യാപനം വന്ന വെള്ളിയാഴ്ച വൈകിട്ടു കണ്ണൂരിലെ വീട്ടിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും. തുടർന്നു വിശദ ചർച്ച ഉണ്ടാകുമെന്നാണു സൂചന. 

ഏതാനും ജനക്ഷേമ പദ്ധതികൾ നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്. എന്നാൽ, വൻ പദ്ധതികൾ നടപ്പാക്കാൻ സാധിക്കാത്ത വിധം സാമ്പത്തികനില മോശമാണ്. കഴിഞ്ഞ ദിവസം ജിഎസ്ടി നഷ്ടപരിഹാരം ഇനത്തിൽ 5,000 കോടി രൂപയോളം ലഭിച്ചതിൽ ഒരു ഭാഗം ഉപയോഗിച്ചു പദ്ധതി നടപ്പാക്കുന്നതും ആലോചനയിലാണ്. 

സിൽവർലൈൻ പോലെ വൻകിട പദ്ധതികളുടെ പിന്നാലെ പോയി ജനങ്ങളുടെ എതിർപ്പു ക്ഷണിച്ചു വരുത്തുന്നതിൽ സിപിഎമ്മിലെ ഒരു വിഭാഗത്തിനും സിപിഐക്കും അതൃപ്തിയുണ്ട്. സിൽവർലൈനിനു കേന്ദ്ര അംഗീകാരം ലഭിച്ചശേഷം തുടർനടപടിയുമായി മുന്നോട്ടു പോകാനാണു സാധ്യത. തൃക്കാക്കര ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

English Summary: Changes in governance after Thrikkakara by-election defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com