ADVERTISEMENT

തിരുവനന്തപുരം ∙ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയെ ആശുപത്രിയിൽ വച്ച് അവതരിപ്പിച്ചെന്ന വിവാദം ബോധപൂർവം സൃഷ്ടിച്ചതാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. 

‘പല തരത്തിലുള്ള വൈരുധ്യങ്ങൾ ഉപയോഗിക്കാനും എൽഡിഎഫിനെ കൂടുതൽ ദുർബലപ്പെടുത്താനുമുള്ള എതിരാളികളുടെ ശ്രമത്തിന്റെ ഭാഗമാണ് അത്തരമൊരു കാര്യം. അവരെ നയിച്ചതു മുഴുവൻ ഇവന്റ് മാനേജ്മെന്റാണ്. ആ ഇവന്റ് മാനേജ്മെന്റിന്റെ ഉപദേശം അനുസരിച്ചുള്ള നടപടികൾ അന്ന് ഉണ്ടായിരുന്നു എന്നതു ശരിയാണ്’– മനോരമ ന്യൂസ് ലേഖകന്റെ ചോദ്യത്തിനു മറുപടിയായി ജയരാജൻ അഭിപ്രായപ്പെട്ടു. ഇവന്റ് മാനേജ്മെന്റിനെ ഉപയോഗിച്ച് അക്കാര്യം എൽഡിഎഫിനെതിരെ യുഡിഎഫ് പ്രചാരണ വിഷയമാക്കിയ കാര്യമാണ് താൻ പറഞ്ഞതെന്നു ‘മനോരമ’യോട് ജയരാജൻ വിശദീകരിച്ചു. 

തൃക്കാക്കരയിൽ എൽഡിഎഫിന് പാളിച്ചകൾ ഉണ്ടായിട്ടില്ല. വോട്ട് പടിപടിയായി ഉയരുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ജയിക്കാൻ തന്നെയാണു മത്സരിച്ചത്. സെഞ്ചറി അടിച്ചില്ല എന്നതു യാഥാർഥ്യമാണ് .അതിനുള്ള പണി തങ്ങൾ ചെയ്തിരുന്നു. എന്നാൽ ഉദ്ദേശിച്ച നിലയിൽ മെച്ചപ്പെട്ടില്ല. 

തൃക്കാക്കര ഫലം ഭരണത്തിന്റെ വിലയിരുത്തലാണെന്നു പറഞ്ഞിട്ടില്ല. തൃക്കാക്കര കൂടി യുഡിഎഫ് ജയിച്ചില്ലെങ്കിൽ പിന്നെ അവരുടെ സ്ഥിതി എന്താകുമായിരുവെന്നു ജയരാജൻ ചോദിച്ചു. 

English Summary: EP. Jayarajan response to Thrikkakara by-election result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com