ADVERTISEMENT

കൊച്ചി ∙ പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഇനി കേസ് പരിഗണിക്കുന്ന 13 വരെ ഹൈക്കോടതി നീട്ടി. 

വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്. കേസിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന പ്രോസിക്യൂഷൻസ് അഡീഷനൽ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് താൻ ക്വാറന്റീനിലാണെന്ന് അറിയിച്ച് സമയം തേടിയതിനെത്തുടർന്നാണു ഹർജി മാറ്റിയത്. പരാതിക്കാരിയുടെ പേര് ഫെയ്സ്ബുക് ലൈവിലൂടെ വെളിപ്പെടുത്തിയതിനു വിജയ് ബാബുവിനെതിരെ റജിസ്റ്റർ ചെയ്ത കേസും തിങ്കളാഴ്ച പരിഗണിക്കും.

English Summary: Vijay Babu arrest banned till june 13

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com