ADVERTISEMENT

കോഴിക്കോട്∙ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നതിൽ  ഉദ്യോഗസ്ഥർക്കോ കരാറുകാർക്കോ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് അനുസരിച്ചുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തെറ്റിനോട് വിട്ടുവീഴ്ചയില്ല. ബീമുകൾ തകർന്നത് ഗൗരവമായി തന്നെ കാണുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംവിധാനം നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ കൂളിമാട് പാലത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ കുറച്ചു കൂടി വ്യക്തത ആവശ്യമുണ്ട്. 

ബീമുകൾ തകർന്നതു സാങ്കേതിക പിഴവാണോ, മാനുഷിക പിഴവാണോ എന്നു പരിശോധിക്കണം. സമഗ്രമായ റിപ്പോർട്ട്  സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലഭിച്ചാൽ പരിശോധിച്ച് നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

koolimadu-bridge-2

English Summary: Minister Riyas's statement about koolimadu bridge collapse report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com