ADVERTISEMENT

തിരുവനന്തപുരം∙ മൂന്നര മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും മൂവായിരത്തിനു മുകളിലായി. കഴിഞ്ഞ ഒരാഴ്ചയായി രണ്ടായിരത്തിനു മുകളിലായിരുന്നത് ഇന്നലെ 3,488 ആയി ഉയർന്നു. കഴിഞ്ഞ ഫെബ്രുവരി 26ന് ആണ് ഇതിനു മുൻപ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നത്. രാജ്യത്ത് ഇപ്പോൾ കൂടുതൽ കോവിഡ് ബാധിതരുള്ളതും കേരളത്തിലാണ്. രോഗ വ്യാപനം കൂടുതലുളള എറണാകുളത്ത് ഇന്നലെ 987 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം(620), കോട്ടയം(471), കോഴിക്കോട്(281) ജില്ലകളാണ് തൊട്ടു പിന്നിലുള്ളത്. നിലവിൽ സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം പതിനെട്ടായിരത്തിനു മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14നു മുകളിലായി. 3  മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു.

English Summary: Covid kerala update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com