ഗൾഫിലേക്ക് കൂടുതൽ വിമാന സർവീസുകൾ

flight
SHARE

തിരുവനന്തപുരം ∙ ഗൾഫിലേക്ക് തിരുവനന്തപുരത്തു  നിന്ന് കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നു. യുഎഇയിലെ അബുദാബി, സൗദിയിലെ ദമാം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ് ആണ് പുതിയ സർവീസുകൾ നടത്തുക.

അബുദാബി ആദ്യ സർവീസ് ഇന്നു രാത്രി 9.30 ന് പുറപ്പെടും. 12.10 ന് അബുദാബിയിൽ എത്തും. തിരികെ നാളെ പുലർച്ചെ 1.30 ന് യാത്ര തിരിക്കുന്ന വിമാനം 7.15 ന് തിരുവനന്തപുരത്തെത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാവും സർവീസ്‌. 

ദമാമിലേക്കുള്ള സർവീസ് ജൂലൈ ഒന്നിന് തുടങ്ങും. രാവിലെ 7.55 ന്  തിരിക്കുന്ന വിമാനം 10.10ന് ദമാമിൽ എത്തും. തിരികെ 11.35 ന് തിരിച്ച് വൈകിട്ട് 7.30 ന് തിരുവനന്തപുരത്ത് എത്തും. രണ്ട് സർവീസുകളുടെയും ബുക്കിങ് തുടങ്ങി. ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങണമെന്ന യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്.

English Summary: More service to Gulf from Trivandrum airport

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS