വിമാനത്തിൽ പ്രതിഷേധിച്ചവർ ജാമ്യം ലഭിക്കേണ്ടവരല്ല: എം.വി.ജയരാജൻ

youth-congress-protest-plane-ep-jayarajan
SHARE

കണ്ണൂർ ∙ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചവർ ജാമ്യം ലഭിക്കേണ്ടവരല്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ‘മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണു പ്രതികൾ ശ്രമിച്ചത്. ഇപി.ജയരാജൻ തടഞ്ഞതു കൊണ്ടാണ് അതിനു കഴിയാതെ പോയത്. തോക്ക് ഇല്ലാത്തതു കൊണ്ടു മാത്രം അപായപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നില്ലെന്നു പറയാൻ കഴിയില്ല. വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയുള്ളതിനാലാണു തോക്ക് കൊണ്ടുപോകാതിരുന്നത്. വിമാനയാത്രയിലെ നിയമപരമായ ചിട്ടകളൊന്നും 3 പേരും പാലിച്ചിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന നാലാമൻ, നേതൃപരമായ പങ്ക് വഹിച്ചു കൊണ്ട്, അക്രമങ്ങൾക്കു നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ജാമ്യം ലഭിക്കേണ്ടവരല്ല ഈ ക്രിമിനലുകൾ. ജാമ്യത്തിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു’ –എം.വി.ജയരാജൻ പറഞ്ഞു. 

English Summary: M.V. Jayarajan about bail to Protest Inside Flight accused

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA