ADVERTISEMENT

തിരുവനന്തപുരം ∙ യുവാക്കളായ ‘കുടിയന്മാരെ’ക്കുറിച്ചുള്ള പരാമർശം വിവാദമായതോടെ തത്സമയം തിരുത്തി മന്ത്രി എം.വി.ഗോവിന്ദൻ. വിദ്യാർഥി– യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗവും നല്ല കുടിയന്മാരാണെന്നു രാജ്യാന്തര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിലാണു മന്ത്രി പരാമർശിച്ചത്.

യുവജന നേതാക്കളിൽ ഇത്തരക്കാരുടെ എണ്ണം ചെറുതല്ലെന്നും ഭൂരിപക്ഷവും നല്ല നിലയിൽ മദ്യപിക്കുന്നവരാണെന്നും പറഞ്ഞു. ഇതു ചാനലുകളിൽ വാർത്തയായതോടെയാണു പ്രസംഗത്തിനിടയിൽ തന്നെ തിരുത്തലും എത്തിയത്. ചാനലുകളിൽ വാർത്ത പ്രചരിക്കുന്നതായി സ്റ്റാഫ് അംഗം പ്രസംഗത്തിനിടെ മന്ത്രിക്കു കുറിപ്പു കൈമാറുകയായിരുന്നു.

വിദ്യാർഥി യുവജന സംഘടനാ നേതാക്കൾക്കിടയിൽ മദ്യത്തിനു നല്ല സ്വാധീനമുണ്ടെന്നാണു താൻ പറഞ്ഞതെന്നു മന്ത്രി വിശദീകരിച്ചു. യുവാക്കളിൽ മദ്യാസക്തി ഉള്ളവർ ഉണ്ടെന്നതു നേരു തന്നെയാണ്. എന്നാൽ മഹാഭൂരിപക്ഷവും അങ്ങനെയാണെന്നു താൻ പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

English Summary: Majority members of Kerala youth organisations are drunkards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com