തോട്ടയ്ക്കാട്∙ നിറഞ്ഞ സന്തോഷത്തിലാണ് 2–ാം ക്ലാസുകാരി ശ്രീനന്ദന. വീട്ടിൽ വൈദ്യുതി എത്തിയതാണ് ശ്രീനന്ദനയുടെ സന്തോഷത്തിന് കാരണം. വൈദ്യുതി ഇല്ലാത്തതിന്റെ ദുരിതം കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചാണ് ശ്രീനന്ദന വീട്ടിൽ വൈദ്യുതി എത്തിച്ചത്. വാകത്താനം പഞ്ചായത്ത് 7–ാം വാർഡിൽ പടിഞ്ഞാറേ പീടികയിൽ സജിയുടെ മകൾ തോട്ടയ്ക്കാട് എൽപി സ്കൂൾ വിദ്യാർഥിനിയാണ്.
പഞ്ചായത്തംഗം ഷിജി സോണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, പഞ്ചായത്തംഗം ഗീത രാധാകൃഷ്ണൻ എന്നിവർ മീനടം കെഎസ്ഇബി ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെ ശ്രീനന്ദനയെകൊണ്ട് മുഖ്യമന്ത്രിക്കു കത്ത് എഴുതിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു കെഎസ്ഇബിയിൽ നൽകാനുള്ള തുക അനുവദിച്ചു. കഴിഞ്ഞ ദിവസം വൈദ്യുത കണക്‌ഷൻ നൽകി.
English Summary: Student writes to CM for electricity